കൊട്ടാരക്കര: വീടിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച ഒഴിവാക്കാന്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊട്ടാരക്കര അമ്പലപ്പുറം രഞ്ജു ഭവനില്‍ രവീന്ദ്രന്‍ (67)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടി വീടിന്റെ അടുക്കള ഭാഗത്തുള്ള ഷീറ്റ് നിര്‍മ്മിതമായ മേല്‍ക്കൂരയില്‍ മഴവെള്ളചോര്‍ച്ച ഉള്ള ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്തിക്കൊണ്ടിരിക്കെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേല്‍ക്കൂരയിലെ ഷീറ്റിന് മുകളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി രവീന്ദ്രനെ പുറത്ത് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ. സരള. മക്കള്‍. രഞ്ജു, രമ്യ. മരുമക്കള്‍. ശ്രീജിത്ത്, പ്രീത.




























