കണ്ണൂര്‍.തെറ്റുതിരുത്തിയാൽ തിരിച്ചെടുക്കുമെന്ന എം എ ബേബിയുടെ പ്രസ്താവനയെ തള്ളാതെ ടികെ ഗോവിന്ദൻ. അതേസമയം
വർഗ്ഗ വഞ്ചകർ പിണറായിയും എം വി ഗോവിന്ദനുമാണെന്നും ഗോവിന്ദന് എതിരായ നടപടി താനും കുഞ്ഞികൃഷ്ണനും പറഞ്ഞത് ശരിയെന്ന് തെളിയിക്കുന്നുവെന്നും ടികെ ഗോവിന്ദൻ
നിങ്ങളാണ് ശരി’ എന്ന് പാർട്ടി അംഗീകരിച്ചാൽ തിരിച്ചുപോകുന്നത് ആലോചിക്കാമെന്നന്നാണ് ടി കെ ഗോവിന്ദൻ്റെ നിലപാട്. പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ബേബി തുറന്നുപറയണമെന്നാണ് ഗോവിന്ദന്റെ ആവശ്യം
പാർട്ടി താൽപര്യത്തിന് പകരം വ്യക്തിതാൽപര്യം ഉയർത്തിയ വഞ്ചകനാണ് പാർട്ടി സെക്രട്ടറിയെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു. പിണറായി വിജയനെതിരെയുള്ള ഇ ഡി നടപടിയിൽ നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദം ഉപയോഗിച്ച് മകൾ ബിസിനസ് നടത്തിയെന്നും അത് മനസ്സിലാക്കാൻ പിണറായിക്ക് കഴിയണമായിരുന്നുവെന്നും കുറ്റപ്പെടുത്തി.
അതേസമയം പിണറായിയെയും എംവി ഗോവിന്ദനെയും കുറ്റപ്പെടുത്തുമ്പോഴും ടി കെ ഗോവിന്ദൻ പാർട്ടി നിലപാടിനോട് ചേർന്നാണ് നിൽക്കുന്നത്. റിപ്പോർട്ടർ ടി.വി.യിലെ പൊലീസ് റെയ്ഡിനെയും ടി.കെ. ഗോവിന്ദൻ വിമർശിച്ചതും സിപിഎമ്മിന്റെ നിലപാടിനോട് ഒപ്പം നിന്നുകൊണ്ടാണ്.

































