കോഴിക്കോട്.അലകടലിന്‍റെ ഓരത്ത് അലയടിക്കുന്ന വിശ്വാസവും ആവേശവുമായി അണികള്‍, തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട് കടപ്പുറത്ത് സിപിഐഎം റാലി. വിപുലീകൃത കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. കേന്ദ്രത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും ഇ ഡി വേട്ടയുമൊക്കെ പരാമർശിച്ചെങ്കിലും സംഭവിച്ച തെറ്റുകൾ പ്രവർത്തകർക്ക് മുന്നിൽ ഏറ്റു പറഞ്ഞത് കയ്യടികളോടെ സ്വീകരിക്കപ്പെട്ടു.
സമ്മേളനത്തിന് ശേഷം സിപിഐഎം സംഘടിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട സംഘടന പരിപാടിയുടെ സമാപനത്തിന് കോഴിക്കോട് എത്തിയത് പതിനായിരങ്ങൾ. തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിക്കുന്നതായിരുന്നു സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉദ്ഘാടന പ്രസംഗം. സിപിഎം ആർ എസ് എസ് ഡീൽ എന്ന പേരിൽ വ്യാജപ്രതീതി സൃഷ്ടിച്ചതും വർഗീയ സാമുദായിക ഏകീകരണം നടന്നതും തോൽവിയിലേക്ക് നയിച്ചു. പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ചെറുതും വലുതുമായ പോരായ്മകൾ തുറന്നു സമ്മതിച്ച് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപുലീകൃത കമ്മിറ്റിയുടെ ഉദ്ഘാടന പ്രസംഗത്തിൽ നിന്ന് വ്യത്യസ്തമായി ഈ ഡി നേതാക്കൾക്കെതിരെ കുറിച്ചും എം എ ബേബി സംസാരിച്ചു. എന്നാൽ പിണറായിയുടെയോ മുഹമ്മദ് റിയാസിന്റെയോ പേര് പറഞ്ഞില്ല.
ബൈറ്റ്
പക്ഷേ എം വി ഗോവിന്ദന്റെ അധ്യക്ഷ പ്രസംഗത്തിന്റെ മുന ഇ ഡിയുടെ നേർക്കായിരുന്നു. വീണയുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനേയും റിയാസിനേയും പ്രതിയാക്കാൻ ശ്രമമെന്ന് ആരോപണം.
ബൈറ്റ്
കേന്ദ്രത്തിൻ്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങൾ അക്കമിട്ട് പറഞ്ഞ് പിണറായി പക്ഷേ ഇ ഡിയിൽ തൊട്ടില്ല..ആർ എസ് എസ് അജണ്ടയായിരുന്നു പ്രസംഗത്തിന്റെ കാതൽ.
ബൈറ്റ്
ഇനി തെറ്റു തിരുത്തലിന്റെ കാലമാണ്. ജില്ലാ തല വിപുലീകരണ കമ്മിറ്റികളും സ്വത്ത് വെളിപ്പെടുത്തലും അടക്കം വരാനിരിക്കുന്നത് വലിയ പരിഷ്കരണങ്ങൾ.

































