തിരുവനന്തപുരം.ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പുതിയ റാങ്ക് പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു. ഇതോടെ ക്രമക്കേട് സ്ഥിരീകരിച്ച പഴയ നിയമനം അസാധുവാകും.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ സ്‌ട്രക്ചർ ഡിവിഷൻ,ചീഫ് പ്ലാൻ കോ – ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക ആണ് പ്രസിദ്ധീകരിച്ചത്.
ഇടത് യൂണിയനിൽ പെട്ട ഉദ്യോഗാർത്ഥിക്ക് നിയമനം ലഭിക്കാൻ പി എസ് സി യിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥർ ഓൺലൈൻ മൂല്യ നിർണയത്തിൽ മനപ്പൂർവം ക്രമക്കേട് വരുത്തിയതായി എസ് ഐ ടി കണ്ടെത്തിയിരുന്നു. ആ നിയമനങ്ങൾ റദ്ദാക്കണമെന്ന് സർക്കാരിലേക്ക് കത്തും നൽകിയിരുന്നു ഇതേ തുടർന്നാണ് പുനർ മൂല്യംനിർണയം നടത്തി പുതിയ പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചത്. 58 മാർക്കിന്റെ 10 ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ നേരത്തെ ഒഴിവാക്കിയത്.
































