26.8 C
Kollam
Sunday 25th October, 2026 | 09:40:38 PM
Home News Breaking News പി എസ് സി ചെയർമാനെ മാറ്റണമെന്ന മുൻ ഗവർണറുടെ ശുപാർശയ്ക്കെതിരെ എൽഡിഎഫ്, അനുകൂലിച്ച് യുഡിഎഫ്,വെട്ടിലായി മന്ത്രി...

പി എസ് സി ചെയർമാനെ മാറ്റണമെന്ന മുൻ ഗവർണറുടെ ശുപാർശയ്ക്കെതിരെ എൽഡിഎഫ്, അനുകൂലിച്ച് യുഡിഎഫ്,വെട്ടിലായി മന്ത്രി എപി അനില്‍കുമാര്‍

Advertisement

തിരുവനന്തപുരം. പി.എസ്.സി ചെയർമാനെ മാറ്റണമെന്ന മുൻ ഗവർണറുടെ ശുപാർശയ്ക്കെതിരെ എൽഡിഎഫ് രംഗത്തെത്തി. വിഷയത്തിൽ മുൻ ഗവർണറോട് അനുകൂല നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് മന്ത്രി എപി അനില്‍കുമാറിട്ട് ഫേസ് ബുക്ക് പോസ്റ്റ് മാറ്റിയിട്ടുണ്ട്. നീക്കം നടത്തിയത് ഗവർണറാണെങ്കിലും യുഡിഎഫ് – എൽഡിഎഫ് പോരായി കൂടി വിഷയം മാറിയിട്ടുണ്ട്.

രാജേന്ദ്ര വിശ്വനാഥ ആർലേക്കറിൻ്റെ തീരുമാനത്തെ കണ്ണടച്ച് എതിർക്കുകയാണ് എൽഡിഎഫ്. ഗവർണറുടെ നടപടി നിയമ വിരുദ്ധവും അധികാര ദുർവിനിയോഗവും എന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഗവർണറുടെ നടപടിയിൽ സർക്കാർ നിലപാട് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ അതേ നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആവർത്തിച്ചു.

മുൻ ഗവർണറുടെ നടപടിയെ അനുകൂലിക്കുകയാണ് സർക്കാർ. തീരുമാനം തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും കക്കുന്നവരെ പുറത്താക്കുന്ന കീഴ്വഴക്കം തുടരുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. പി.എസ്‌.സി തട്ടിപ്പിൽ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. തിരുവനന്തപുരം: സർക്കാരിനെ അറിയിക്കാതെ പി.എസ്.സി. ചെയർമാനെ

പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാല്‍ തന്‍റെ നിലപാട് അല്ല കോണ്‍ഗ്രസിന്‍റേതെന്ന് സൂചന കിട്ടിയതോടെ മന്ത്രി പോസ്റ്റ് മുക്കി.

പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. പി.എസ്.സിയിൽ അഴിമതി നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പിനു വേണ്ടിയാണ് പിഎസ്‌സി ചെയർമാനെ ചുമതലപ്പെടുത്തിയതെന്ന് സേവ് യൂണിവേഴ്സിറ്റി നേതാവായ ആർഎസ്ശശികുമാർ പറഞ്ഞു.

എന്നാൽ തിടുക്കപ്പെട്ടുള്ള ഗവർണറുടെ നടപടി ഭരണഘടനാ മര്യാദകളുടെ ലംഘനമാണെന്ന മന്ത്രി എ പി അനിൽകുമാറിന്റെ വാദം സർക്കാരിൽ തന്നെ ഇക്കാര്യത്തിൽ ഭിന്നഭിപ്രായമുള്ളതിന്റെ സൂചനയായി.

LEAVE A REPLY

Please enter your comment!
Please enter your name here