26.8 C
Kollam
Sunday 25th October, 2026 | 09:18:52 PM
Home News Local ശാസ്താംകോട്ട-പമ്പ സർവ്വീസ്;ഉല്ലാസ് കോവൂർ എംഎൽഎയ്ക്ക് നിവേദനം നൽകി

ശാസ്താംകോട്ട-പമ്പ സർവ്വീസ്;ഉല്ലാസ് കോവൂർ എംഎൽഎയ്ക്ക് നിവേദനം നൽകി

Advertisement

ശാസ്താംകോട്ട:ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് മണ്ഡല – മകര വിളക്ക് കാലത്ത് പമ്പയ്ക്ക് ദിനംപ്രതി കെഎസ്ആർടിസി രണ്ട് സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത അയ്യപ്പ സേവാ സംഘം ഉല്ലാസ് കോവൂർ എംഎൽഎയ്ക്ക് നിവേദനം നൽകി.

അടുത്ത ദിവസം തന്നെ ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.ശാസ്താംകോട്ട ക്ഷേത്രത്തിൽ മണ്ഡലകാലത്ത് എത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് ഇടതാവളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്യുന്നതിന് ദേവസ്വം മന്ത്രിയെയും ദേവസ്വം ബോർഡിനേയും സമീപിക്കുമെന്നും എംഎൽഎ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here