27.7 C
Kollam
Sunday 25th October, 2026 | 10:54:08 AM
Home News Local ആലപ്പുഴ വഴിയുള്ള ട്രയിനിന് സ്റ്റോപ്പില്ല,ധൻ ബാദ് എക്സ്പ്രസ്സിന് ശാസ്താംകോട്ടയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം

ആലപ്പുഴ വഴിയുള്ള ട്രയിനിന് സ്റ്റോപ്പില്ല,ധൻ ബാദ് എക്സ്പ്രസ്സിന് ശാസ്താംകോട്ടയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം

Advertisement

ശാസ്താംകോട്ട : തിരുവനന്തപുരം വരെ സർവ്വീസ് നീട്ടിയ ധൻ ബാദ് എക്സ്പ്രസ്സിന് ശാസ്താം കോട്ടയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കുന്നത്തൂർ മണ്ഡലത്തിൻ്റെ ഒട്ടുമിക്ക പ്രദേശത്തോടൊപ്പം പത്തനംതിട്ട, അടൂർ ,കുണ്ടറ, ചവറ മേഖലകളിൽ നിന്നും ശാസ്താംകോട്ടറെയിൽവേസ്‌റ്റേഷനിൽ എത്തി ആളുകൾ യാത്ര ചെയ്യുന്നുണ്ട്.
ഈ സ്റ്റോപ്പ് അനുവദിക്കപ്പെട്ടാൽ ആലപ്പുഴ, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, ചെന്നൈ, സുള്ളൂർപേട്ട (ശ്രീഹരിക്കോട്ട), നെല്ലൂർ, വിജയവാഡ, വിശാഖപട്ടണം, റൂർക്കേല, ഹട്ടിയ, റാഞ്ചി, ബൊക്കാറോ തുടങ്ങിയ നിരവധി പ്രധാന സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള ട്രെയിൻ യാത്രയ്ക്കുള്ള സൗകര്യം ശാസ്താംകോട്ടയിലെ യാത്രക്കാർക്ക് ലഭ്യമാകും. ഈ സ്ഥലങ്ങളിൽനിന്ന് ശാസ്താംകോട്ടയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഇത് വലിയ അനുഗ്രഹമായിരിക്കും.
നിലവിലെ സമയക്രമം അനുസരിച്ച് ഈ ട്രെയിൻ ശാസ്താംകോട്ടയിൽ നിർത്താൻ അനുമതി ലഭിച്ചാൽ, രാവിലെ 5 മണിക്കും 5.30-നും ഇടയിലുള്ള സമയത്ത് യാത്ര ആരംഭിക്കാനും വൈകുന്നേരം ഏകദേശം 4.30-ഓടെ മടങ്ങിയെത്തുന്ന സർവീസ് പ്രയോജനപ്പെടുത്താനും യാത്രക്കാർക്ക് സാധിച്ചേക്കും.
ചെന്നൈ,വിജയവാഡ വിശാഖപട്ടണം , തുടങ്ങിയ സ്ഥലങ്ങളിൽ പഠനാവശ്യത്തിന് പോകുന്നവർക്കും
അതിഥിത്തൊഴിലാളികൾക്കും ഏറെ പ്രയോജനം ചെയ്യും.
ദിവസേന യാത്ര ചെയ്യുന്ന സീസൺ ടിക്കറ്റ് യാത്രക്കാർക്കാണ് കൂടുതൽ സൗകര്യം.
ശാസ്താംകോട്ടയിലും പരിസരപ്രദേശങ്ങളിലുമുള്ള യാത്രക്കാർക്ക് സമയവും യാത്രാക്ലേശവും കുറയ്ക്കാനുള്ള അവസരവും ലഭിക്കും.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണവും അതുവഴി സ്റ്റേഷന്റെ വാർഷിക വരുമാനവും വർധിപ്പിക്കാനുള്ള സാധ്യതയും ഇതോടെ ഉണ്ടാകുമെന്

വിലയിരുത്തപ്പെടുന്നു. നിലവിൽ ആലപ്പുഴ വഴിയുള്ള ഒരു ട്രെയിനും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ഇല്ലാത്ത അവസ്ഥയാണ്. ധൻ ബാദ് എക്സ്പ്രസ്സിന് ശാസ്താംകോട്ടയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
ട്രെയിൻ സിറ്റി
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ
കേന്ദ്ര റെയിൽവേ മന്ത്രി അശ്വെനി വൈഷ്ണവ് , കൊടിക്കുന്നിൽ സുരേഷ് എം. പി ,ജനറൽ മാനേജർ സൗത്ത് ഈസ്റ്റ് റെയിൽവേ സോൺ, ഡിവിഷണൽ ജനറൽ മാനേജർ ദൻബാദ് എന്നിവർക്ക് നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here