കുന്നത്തൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുന്നത്തൂർ മണ്ഡലം വാർഷിക സമ്മേളനം കളീക്കലഴികത്ത് ജംഗ്ഷനിൽ നടന്നു.സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ് കുഞ്ഞ് ഉദ്‌ഘാടനം ചെയ്തു.പെൻഷൻകാർക്ക് അർഹതപ്പെട്ട ക്ഷാമാശ്വാസം അനുവദിച്ച മുഖ്യ മന്ത്രിയെയും യുഡിഎഫ് സർക്കാരിനെയും യോഗം അനുമോദിച്ചു.
മണ്ഡലം പ്രസിഡൻ്റ് റ്റി.എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.കെ.ജി ജയചന്ദ്രൻ പിള്ള,നാദിർഷ,ബാബുരാജൻ,കെ.പി ദേവരാജൻ,ജോസ് മോൻ,എം.കെ രാജു എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ:റ്റി.എ സുരേഷ് കുമാർ (പ്രസിഡൻ്റ്),എം.കെ രാജു (സെക്രട്ടറി),ജോസ് മോൻ (ട്രഷറർ),ശോഭന കുമാരി (വനിത ഫോറം പ്രസിഡൻ്റ്),എം.എസ് ബീന (വനിത ഫോറം സെക്രട്ടറി).
































