27.8 C
Kollam
Friday 23rd October, 2026 | 09:05:00 PM
Home News Local വോട്ട് കൊള്ളയ്ക്കെതിരെ ചക്കുവള്ളിയിൽ കോൺഗ്രസിൻ്റെ നൈറ്റ് മാർച്ച്

വോട്ട് കൊള്ളയ്ക്കെതിരെ ചക്കുവള്ളിയിൽ കോൺഗ്രസിൻ്റെ നൈറ്റ് മാർച്ച്

ശാസ്‌താംകോട്ട:വോട്ട് കൊള്ളയ്ക്കെതിരെ ജനാധിപത്യ മതേതര കക്ഷികൾ ഒന്നിക്കേണ്ട സമയമായതായി കൊടിക്കുന്നിൽ.സുരേഷ്. എം.പി പറഞ്ഞു.ജനാധിപത്യത്തിന്റെ സംശുദ്ധ വിജയത്തിന് രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും
ഗ്യാനേഷ് കുമാർ രാജിവക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ.

ബ്ലോക്ക്‌ പ്രസിഡന്റ്‌ കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.സുകുമാരൻ നായർ,പി.കെ രവി,കാഞ്ഞിരവിള അജയകുമാർ,പി.നൂർദീൻ കുട്ടി,തുണ്ടിൽ നൗഷാദ്,രവി മൈനാഗപ്പള്ളി,വൈ.ഷാജഹാൻ,എസ്.സുഭാഷ്,ഗോകുലം അനിൽ,പി.എസ്
അനുതാജ്,ആർ.ഡി പ്രകാശ്,റെജി കുര്യൻ,രവികുമാർ,ചക്കുവള്ളി നസീർ,പദ്മസുന്ദരൻ പിള്ള,സുകേഷ്, ജയശ്രീ,ആശാരമേഷ്,ശ്രീലക്ഷ്മി, വിനോദിനി,അസൂറ അർത്തിയിൽ,സഹദേവൻ കോട്ടവിള,അർത്തിയിൽ അൻസാരി,അൻവർ പാറപ്പുറം എന്നിവർ സംസാരിച്ചു.കെ സി റ്റി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച്‌ ചക്കുവള്ളി ടൗണിൽ സമാപിച്ചു.വനിതകളടക്കം നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here