28.1 C
Kollam
Friday 23rd October, 2026 | 03:20:34 PM
Home News Breaking News ലോക്ഭവന്‍ അടുക്കളയില്‍ വെജ് മതിയെന്ന നിര്‍ദ്ദേശം,കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ

ലോക്ഭവന്‍ അടുക്കളയില്‍ വെജ് മതിയെന്ന നിര്‍ദ്ദേശം,കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ

തിരുവനന്തപുരം. കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ. ലോക് ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടെന്ന് സ്ഥാനം ഏറ്റെടുക്കും മുന്നേ നിർദ്ദേശം നൽകി. ഇനിമുതൽ എല്ലാവരും വെജിറ്റേറിയൻ ആകണമെന്ന തീട്ടൂരം കടന്ന കയ്യായിപ്പോയി. കേരളം സമ്മിശ്ര ഭക്ഷണ സംസ്കാരം ഉള്ള നാട്. വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടർന്ന് പോരാം

ഭക്ഷണത്തിന് വിലക്കേർപ്പെടുത്താൻ ആര് ശ്രമിച്ചാലും അംഗീകരിക്കില്ല. അത് മൗലിക അവകാശങ്ങളുടെ ലംഘനം. ഗവർണറുടേത് വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുന്ന നടപടി. സംഘപരിവാറിൻ്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം

ഗവർണർക്ക് വെജിറ്റേറിയനായി തുടരാം. എന്നാൽ മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക്ഭവൻ്റെ അടുക്കള തൻ്റെ പ്രത്യേക താൽപര്യത്തോടെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നത് അംഗീകരിക്കാൻ കഴിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here