26.8 C
Kollam
Sunday 25th October, 2026 | 08:40:44 PM
Home News Kerala രാജ്യത്ത് ജാതി സെൻസസ് അനിവാര്യമെന്ന് കൊടിക്കുന്നിൽ

രാജ്യത്ത് ജാതി സെൻസസ് അനിവാര്യമെന്ന് കൊടിക്കുന്നിൽ

Advertisement

പത്തനംതിട്ട.രാജ്യത്ത് ജാതി സെൻസസ് അനുവാര്യമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാൻ പ്രത്യേക നിയമമുണ്ടായിട്ടും ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്നും എംപി പത്തനംതിട്ടയിൽ പറഞ്ഞു.


കാവാരികുളം കണ്ഠൻ കുമാരൻ ജയന്തിയുടെ ഭാഗമായി സാംബവ മഹാസഭ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ആചാര്യവർഷം 163 ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപി.


പഴയ അനുപാതത്തിലാണ് ഇപ്പോഴുംപട്ടികവിഭാഗങ്ങളുടെ സംവരണം. 2011 ൽ നടത്തിയ ജാതി സെൻസസിന്റെ റിപ്പോർട്ട് ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ്. സംവരണം കൃത്യമായി നടപ്പാക്കാത്തതിനാൽ
സർക്കാർ ആനുകൂല്യങ്ങൾ പലതും ലഭിക്കുന്നില്ല. ജാതി സെൻസസ് നടപ്പാക്കുന്നതിലൂടെ മാത്രമെ ഇതിൽ മാറ്റം വരികയുള്ളൂ എന്നും എംപി അഭിപ്രായപ്പെട്ടു. ഇടത് പക്ഷത്തിന് അടിത്തറ ഒരുക്കിയത് കേരളത്തിലെ ദളിത് വിഭാഗമായിട്ടും കഴി ഞ്ഞ സർക്കാർ കെ. രാധാകൃഷ്ണന് പകരം മറ്റൊരു ഒരുപട്ടികജാതിക്കാരനെ മന്ത്രിയായി നിയമിച്ചില്ലന്നും
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പട്ടിക വിഭാഗത്തിൽ പെട്ട കുട്ടികളുടെ സ്കോളർഷിപ്പുകൾ പോലും വിതരണം ചെയ്തില്ലന്നും എം പി കുറ്റപ്പെടുത്തി

അബാൻ ടവറിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികളും സാംബവ മഹാസഭ നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here