വിവാഹവാഗ്ദാനം നല്‍കി യുവതിയെ വഞ്ചിച്ചെന്ന പരാതിയില്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡി.സി.ആര്‍.ബി) സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ഡി.സി.ആര്‍.ബി സി.ഐ ടി.കെ. വിനോദ് കൃഷ്ണയ്ക്കെതിരെയാണ് നടപടി. പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജിയാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലയളവിലാണ് വിനോദ് കൃഷ്ണ യുവതിയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിച്ചു. എന്നാല്‍ ഇതിനിടെ യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും സി.ഐ വിനോദ് കൃഷ്ണയ്ക്കെതിരെ ക്രിമിനല്‍ കേസെടുക്കേണ്ടതില്ലെന്ന് പരാതിക്കാരിയായ യുവതി ആവശ്യപ്പെട്ടതായാണ് വിവരം. വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
Home News Breaking News വിവാഹവാഗ്ദാനം നല്‍കി പീഡനം; ഗര്‍ഭിണിയായപ്പോള്‍ പിന്മാറി: യുവതിയുടെ പരാതിയില്‍ സിഐക്ക് സസ്‌പെന്‍ഷന്‍




























