26.7 C
Kollam
Tuesday 15th September, 2026 | 10:58:25 PM
Home News Breaking News നിർണായക വിവരങ്ങൾ ഉടൻ,പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്

നിർണായക വിവരങ്ങൾ ഉടൻ,പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്

കൊച്ചി.പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയനെ വെറുതെ വിടില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതായി സ്വപ്ന സുരേഷ് വ്യക്തമാക്കി.

എം. ശിവശങ്കർ തനിക്ക് കൈമാറിയിട്ടുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും വോയ്‌സ് മെസ്സേജുകളും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മുന്നറിയിപ്പ് നൽകി. ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ പിണറായി വിജയനും കുടുംബത്തിനും മുന്നിലുള്ളൂ എന്ന് വ്യക്തമാക്കിയ സ്വപ്ന സുരേഷ്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here