തൃശ്ശൂർ. മാളയിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13-കാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. പ്രണയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടി വീട്ടുകാരോട് വിവരം ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.
മാള പള്ളിപ്പുറം സ്വദേശിയായ വലിയവീട്ടിൽ സഹിൽ ആണ് പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു പതിനെട്ടുകാരൻ പിടിയിൽ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റാഗ്രാം വഴി സഹിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ആളൊഴിഞ്ഞ പാടത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി വിവരം വീട്ടുകാരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കൾ ഉടൻതന്നെ മാള പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത ശേഷം അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ഷാജു എ.എൻ.-ന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ. വിശാഖ് കെ. വിശ്വൻ, സബ് ഇൻസ്പെക്ടർ സുധാകരൻ, എ.എസ്.ഐ. ഷീബ, സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണ, കിരൺ, ഷാരോൺ, നവീൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.































