തൃശ്ശൂര്‍. 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അതിഥി തൊഴിലാളി പോക്സോ കേസിൽ അറസ്റ്റിൽ. പ്രണയം നടിച്ച് പെൺകുട്ടിയെ പലകുറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തിറഞ്ഞത്.
പശ്ചിമ ബംഗാൾ സ്വദേശി ദീപക് മൊണ്ടാലിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 15-കാരിയായ പെൺകുട്ടിയെ ഇയാൾ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ (POCSO) വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മാള സർക്കിൾ ഇൻസ്‌പെക്ടർ ഷാജു എ.എൻ, എസ് എച്ച് ഒ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ ബാബു, ഗ്രേഡ് എസ് ഐ അശോകൻ, എ എസ് ഐ ഷീബ, സി പി ഓ ജോയ് ഡെന്നിസ്, ഹോം ഗാർഡ് വിനോദ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.































