26.6 C
Kollam
Monday 12th October, 2026 | 06:01:29 AM
Home News Kerala ഐസിയു പീഡനകേസിലെ അതിജീവിതക്ക് സാമ്പത്തിക സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് അതിജീവിത,പിണറായി സർക്കാർ...

ഐസിയു പീഡനകേസിലെ അതിജീവിതക്ക് സാമ്പത്തിക സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് അതിജീവിത,പിണറായി സർക്കാർ കേസ് ഫയൽ നൽകിയത് 14 ദിവസത്തെ സമരത്തിന് ശേഷം

കോഴിക്കോട്. ഐസിയു പീഡനകേസിലെ അതിജീവിതക്ക് സാമ്പത്തിക സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് അതിജീവിത. മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിച്ചു, പുതിയ സർക്കാരിന് നന്ദിയെന്നും അതിജീവിത.
പുനരന്വേഷണത്തിൽ തീരുമാനം ആയിട്ടില്ല, ഈ വിവരം മുഖ്യമന്ത്രിയെ ധരിപ്പിക്കും .
Dr പ്രീതി ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം വേണമെന്ന് തന്നെ ആണ് ആവശ്യമെന്നും അതിജീവിത പറഞ്ഞു.
14 ദിവസത്തെ സമരത്തിന് ശേഷമാണ് പിണറായി സർക്കാർ കേസ് ഫയൽ നൽകിയതെന്നും അതിജീവിത ആരോപിച്ചു. 5 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നാണ് മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചത്.