26.6 C
Kollam
Thursday 26th November, 2026 | 08:55:53 PM
Home News Breaking News പേരക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം , മുത്തച്ഛന് 60 വര്‍ഷം കഠിനതടവ്

പേരക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം , മുത്തച്ഛന് 60 വര്‍ഷം കഠിനതടവ്

Advertisement

ആലപ്പുഴ: എട്ടുവയസ്സുകാരിയായ പേരക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 58കാരനായ മുത്തച്ഛന് 60 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ഹരിപ്പാട് അതിവേഗ പോക്‌സോ കോടതി ജഡ്ജി ജി. ഹരീഷ് ആണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ അധിക തടവും അനുഭവിക്കണം. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

2023ല്‍ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് പ്രതി കൊച്ചുമകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്ന് പുന്നപ്ര പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ലെയ്‌സാദ് മുഹമ്മദാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here