കോഴിക്കോട്.വിപുലീകൃത സംസ്ഥാന കമ്മറ്റിക്ക് പിന്നാലെ കീഴ്ഘടകങ്ങളിലും തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. വിപുലീകൃത ജില്ലാകമ്മറ്റികൾ കൂടി ചേരുമെന്നും പോരായ്മകൾ ബാധിക്കാത്ത ഒരു ഘടകമോ സഖാക്കളോ സിപിഐഎമ്മിൽ ഇല്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. എന്നാൽ പരാജയഭാരം എം ഗോവിന്ദനിലും ജനങ്ങളുടെ തലയിലും വച്ച് പിബി മുങ്ങി എന്നായിരുന്നു വിഡി സതീശൻ്റെ പരിഹാസം.
കോഴിക്കോട് ചേർന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിലെ മാറ്റങ്ങളും പാർട്ടി സെക്രട്ടറിക്കെതിരായ ശാസനയും തിരുത്തലുകളുടെ ഭാഗമായി കാണാം. പാർട്ടി വിട്ടവരെ മടക്കി കൊണ്ടുവരുമെന്നും പോരായ്മകൾ സ്വയം വിമർശനമായി ഉൾക്കൊള്ളുമെന്നുമുള്ള എം എ ബേബിയുടെ പ്രതികരണവും തുടർ ചലനങ്ങളുടെ സൂചനയാണ്.
ബൈറ്റ്..
വിപുലീകൃത ജില്ലാ കമ്മറ്റി യോഗങ്ങളിൽ കണ്ണൂർ,ആലപ്പുഴ ഉൾപ്പെടെ ചില ജില്ല കമ്മറ്റികളിൽ പുനഃസംഘടനയ്ക്കുള്ള സാധ്യതയും തള്ളാൻ കഴിയില്ല. കീഴ്ഘടകങ്ങൾ മുതൽ പാർട്ടിയിൽ നിന്ന് അകന്നവരെ അടുപ്പിക്കാനും നീക്കമുണ്ടാകും. നേതൃമാറ്റത്തിന് വേണ്ടിയല്ല വിപുലീകൃത ജില്ലാ കമ്മറ്റി യോഗങ്ങളെന്ന് എംബി രാജേഷ്യം പാർട്ടിയിൽ വലിയ മാറ്റമുണ്ടാകുമെന്ന് പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ പരിഹസിച്ചു രംഗത്തെത്തിയ വിഡി സതീശൻ പരാജയഭാരം ജനങ്ങളുടെ തലയിലിട്ട് പി ബി മുങ്ങിയെന്ന് തുറന്നടിച്ചു.
കീഴ്ഘടകങ്ങളിലേക്ക് കൂടി തെറ്റ് തിരുത്തൽ നടപടികളിലേക്ക് കടന്ന സിപിഐഎം വിശദമായ ചർച്ചകളിലേക്ക് കൂടി വാതിൽ തുറക്കുകയാണ്.


































