26.1 C
Kollam
Wednesday 16th September, 2026 | 07:01:24 AM
Home Lifestyle Entertainment സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായി

സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായി

താരദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായി. തങ്ങളുടെ ഇരുപതാം വിവാഹ വാർഷികദിനത്തിലാണ് ഇരുവരും വീണ്ടും വിവാഹിതരായത്. പരസ്പരമുള്ള പ്രണയവും ഒപ്പമുള്ള യാത്രയിലെ പോരാട്ടങ്ങളും അടയാളപ്പെടുത്തിക്കൊണ്ട് ഇരുവരും വീണ്ടും വിവാഹവേഷത്തിലെത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതൊരു ‘തികഞ്ഞ’ ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ച് അപൂർണ്ണതകളും വിട്ടുവീഴ്ചകളും പരസ്പര ധാരണയും ത്യാഗങ്ങളും നിറഞ്ഞ നിസ്വാർത്ഥമായ സ്നേഹത്തിന്റെ ആഘോഷമാണെന്നും ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


ഒരിക്കൽ യാഥാർത്ഥ്യമാകുമെന്ന് കരുതാതിരുന്ന ഒരു സ്വപ്നം, ഇന്ന് എന്റെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകാൻ ആഗ്രഹിക്കുന്ന മനോഹരമായ യാഥാർത്ഥ്യമായി മാറി. ഭർത്താവും കുട്ടികളുടെ അച്ഛനുമൊക്കെയായി ഒപ്പമുള്ള സൂര്യയിൽ ഒരു സുഹൃത്തിനെക്കൂടി കണ്ടെത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. വഴക്കിടുകയും പിന്നീട് ഇണങ്ങിയും, ഓരോ ദിവസവും കൂടുതൽ അടുക്കുന്ന ആ ‘അപൂർണ്ണയായ’ പങ്കാളിയായി തുടരും എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here