ശൂരനാട്.ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ എഴുത്തിന്റെ പാതയിലേക്ക് കടന്നുവന്ന ആറാം ക്ലാസ്കാരി ഭവികാലക്ഷ്മി ( ഗൗരി കുട്ടി)യുടെ രണ്ടാമത്തെ പുസ്തകമായ ഹണ്ടിങ് വിത്ത് ഷാർക്ക് എന്ന കഥാസമാഹാരം നാളെ പതാരം എൻ എസ് എസ് പി എം യൂ പി എസിൽ വെച്ച് പ്രകാശനം ചെയ്യും. കുന്നത്തൂർ എം എൽ എ ഉല്ലാസ് കോവൂർ അധ്യക്ഷനാകുന്ന യോഗത്തിൽ ബഹു. തൊഴിൽ നൈപുണ്യ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പുസ്തകം പ്രകാശനം ചെയ്യും. സ്കൂൾ മാനേജർ ജി നന്ദകുമാർ പുസ്തകം ഏറ്റുവാങ്ങും.
വരവേഗ വിസ്മയത്തിലൂടെ കാണികളെ ത്രസിപ്പിക്കുന്ന ലോക റെക്കോർഡ് വിന്നർ ഡോ ജിതേഷ്ജി മുഖ്യ പ്രഭാഷണം നടത്തുന്നതോടൊപ്ലം പുസ്തക പരിചയവും നിർവഹിക്കും.
ചടങ്ങിന് മുന്നോടിയായി മെമ്മറി വർധിപ്പിക്കുന്നതിനുള്ള ടെക്നിക് ഉൾപ്പെടുത്തിക്കൊണ്ടുള്ള ജിതേഷ്ജിയുടെ വേഗവര വിസ്മയവും ഉണ്ടായിരിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.


































