25.2 C
Kollam
Monday 21st September, 2026 | 03:09:30 AM
Home News Breaking News ശബരിമല നെയ് കുംഭകോണം,മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാകും

ശബരിമല നെയ് കുംഭകോണം,മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാകും

തിരുവനന്തപുരം. ശബരിമല നെയ് കുംഭകോണത്തിൽ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാകും. അജികുമാറിനെയും മുരാരി ബാബുവിനെയും പ്രതി ചേർക്കും. ദേവസ്വം ബോർഡ് ഭരണ സമിതി അറിയാതെ ഇത്തരമൊരു ക്രമക്കേട് നടക്കില്ലെന്നാണ് വിലയിരുത്തൽ


മിൽമയും തുടർന്ന് ദേവസ്വം വകുപ്പ് സെക്രട്ടറി എ രാജമാണിക്യവും നടത്തിയ അന്വേഷണത്തിൽ നെയ് കുംഭകോണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ ആണ്. പത്തനംതിട്ട ഡയറിയിൽ നിന്നും കൊണ്ടുപോയ നെയ് വഴിയിൽ വച്ചാണോ മാറ്റിയത് എന്നും സംശയമുണ്ട്. മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച 150000 ലീറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാംപിള്‍ മാത്രമാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയത് ആരെന്നതിലും വ്യക്തത ഇല്ലാ. ഇതൊന്നും ദേവസ്വം ബോർഡ് കൂടി അറിയാതെ ചെയ്യാനാകില്ല എന്നാണ് വിലയരുതൽ. ഇതിലാണ് ദേവസ്വം മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തിന് കുരുക്ക് മുറുകുന്നത്.
16,5000 ലിറ്റർ നെയ്യ് ആണ് ബോർഡ് അന്ന് മിൽമയോട് ആവശ്യപ്പെട്ടത്.ആവശ്യപ്പെട്ടതിൽ 150000 ലിറ്റർ മാത്രമാണ് നൽകിയത്. അതിൽ പോലും വേണ്ട ഇടപെടൽ ബോർഡ് നടത്തിയില്ല. അപ്പോൾ തട്ടിപ്പ് എല്ലാം അറിഞ്ഞിരുന്നു എന്നാണ് നിഗമനം. കോടതിയുടെ മേൽനോട്ടം കേസിൽ ഉണ്ട്. അതുകൊണ്ട് പഴുതടച്ച അന്വേഷണമാണ് SIT ലക്ഷ്യം.