28.3 C
Kollam
Tuesday 18th August, 2026 | 11:33:49 AM
Home News Breaking News താത്കാലിക ജീവനക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം

താത്കാലിക ജീവനക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം

തിരുവനന്തപുരം. താത്കാലിക ജീവനക്കാർക്ക് ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം. നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. താൽക്കാലിക അധ്യാപകർ ഉൾപ്പെടുന്ന കേസുകളുടെ എണ്ണം പരിഗണിച്ചാണ് നടപടി. ബാങ്ക് ഇടപാടുകളുടെ മുഴുവൻ രേഖകളും പരിശോധിക്കണം.

സ്ഥാപനത്തിൻ്റെ ബാങ്ക് ഇടപാടുകൾക്കായി താത്കാലിക ജീവനക്കാരെ നിയോഗിക്കരുത്. സ്ഥാപനത്തിൻ്റെ ബാങ്ക് അക്കൗണ്ടുകൾ എല്ലാമാസവും അവസാനദിവസം ഓഫീസ് മേധാവി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.സ്ഥാപനമേധാവിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം.പണം പിൻവലിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സന്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവ്.

എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രധാനാധ്യാപകർക്കും ഇത് സംബന്ധിച്ച് നിർദേശം നൽകി. മറ്റ് വകുപ്പുകളിലും ഇതേ രീതി സ്വീകരിക്കുമെന്ന സൂചനയുണ്ട്. പലയിടത്തും വിശ്വസ്തരായി ഉന്നതോദ്യോഗസ്ഥര്‍ക്ക് ഒപ്പമുള്ള താല്‍ക്കാലിക ജീവനക്കാര്‍ വന്‍ വെട്ടിപ്പു നടത്തുന്നത് കണ്ടെത്തിയിരുന്നു.