28.3 C
Kollam
Tuesday 18th August, 2026 | 10:23:30 AM
Home News Breaking News കാലിക്കുപ്പിക്ക് കാശ്, പദ്ധതി ബവ്റിജസ് കോർപറേഷൻ നിര്‍ത്തി

കാലിക്കുപ്പിക്ക് കാശ്, പദ്ധതി ബവ്റിജസ് കോർപറേഷൻ നിര്‍ത്തി

തിരുവനന്തപുരം . പ്ലാസ്റ്റിക് കു പ്പിയിലെ മദ്യത്തിന് 20 രൂപ അധി കം വാങ്ങിയശേഷം, കുപ്പി തിരി ച്ചേൽപിക്കുമ്പോൾ ഈ തുക മട ക്കി നൽകിയിരുന്ന ‘ഡിപ്പോസിറ്റ്; റീഫണ്ട് സ്കീം’ ബവ്റിജസ് കോർപറേഷൻ അവസാനിപ്പിച്ചു. ഇന്നു മുതൽ പ്ലാസ്‌റ്റിക് കുപ്പിയി ലെ മദ്യത്തിന് 20 രൂപ അധികം നൽകേണ്ട. ഇതിനകം വിറ്റഴിച്ച കുപ്പികൾ സ്റ്റിക്കർ സഹിതം ഈ മാസം 20ന് അകം തിരി ച്ചേൽപിക്കാം.

ഇനി മുതൽ പ്ലാ സ്‌റ്റിക് മദ്യക്കുപ്പികളിൽ മദ്യം വാ ങ്ങുന്നവർ ഉപയോഗത്തിനുശേ ഷം കുപ്പി തദ്ദേശസ്ഥാപനങ്ങളുടെ മാർഗനിർദേശമനുസരിച്ച് ഒഴി വാക്കണം. ബവ്കോ വഴിയുള്ള പ്ലാസ്‌റ്റിക് കുപ്പി വിൽപന വ്യാപ കമായതിനാൽ പ്ലാസ്റ്റ‌ിക് മാലി ന്യ സംസ്കരണത്തിന്റെ ഭാഗമാ യാണു കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 2025 സെപ്റ്റംബറിൽ ഡിപ്പോസിറ്റ് റീഫണ്ട് സ്കീം കൊണ്ടുവന്നത്. പരീക്ഷണാടി സ്‌ഥാനത്തിൽ കണ്ണൂർ, തിരുവന ന്തപുരം ജില്ലകളിലെ 10 വീതം ഔട്ലെറ്റുകളിൽ നടപ്പാക്കി. ഓരോ ഔട്ലെറ്റിലും വിൽക്കുന്ന പ്ലാസ്‌റ്റിക് കുപ്പി അവിടെ മാത്ര മേ തിരിച്ചെടുക്കുകയുള്ളൂ എന്നായിരുന്നു വ്യവസ്ഥ. പദ്ധതിക്കെതിരെ നേരത്തെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തനത്തെ പദ്ധതി ബാധിച്ചുവെന്നും കാലിയായ മദ്യക്കുപ്പികള്‍ നീക്കം ചെയ്യാത്തത് ബുദ്ധിമുട്ടായെന്നുമായിരുന്നു ഉയര്‍ന്ന പരാതി.

ഡിപ്പോസിറ്റ് റീ ഫണ്ട് സ്‌കീം തൽക്കാലം നിർ ത്തലാക്കിയെങ്കിലും ഓണ ക്കാലത്തിനുശേഷം ഈ തീ രുമാനം പുനഃപരിശോധി ക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു പറഞ്ഞു. ഓണക്കാലത്തെ തിര ക്കിന്റെ സാഹചര്യം കണ ക്കിലെടുത്താണു നിർത്തിയ ത്. സ്കീം വഴി തിരിച്ചുകി ട്ടിയ കാലിക്കുപ്പികളുടെയും ലഭിച്ച തുകയുടെയും കണ ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാ സ്റ്റിക് നിർമാർജനം പ്രധാന പ്പെട്ട കാര്യമായതിനാൽ സ്കീം തുടരണമോ, പുതിയ മാർഗം ആലോചിക്കണോ എന്ന കാര്യത്തിൽ വിശദ മായ ചർച്ചയ്ക്കു ശേഷം തീ രുമാനമെടുക്കും