27.6 C
Kollam
Monday 21st September, 2026 | 06:45:27 PM
Home News Breaking News ജവാൻ ഉത്പാദനം നിലച്ചതിൽ ബെവ്കൊ മുൻ സിഎംഡി എംആർ അജിത് കുമാർ അടക്കം ഉദ്യോഗസ്ഥർക്ക് വീഴ്ച...

ജവാൻ ഉത്പാദനം നിലച്ചതിൽ ബെവ്കൊ മുൻ സിഎംഡി എംആർ അജിത് കുമാർ അടക്കം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ട്

തിരുവനന്തപുരം.സർക്കാർ മദ്യമായ ജവാൻ ഉത്പാദനം നിലച്ചതിൽ ബെവ്കൊ മുൻ സിഎംഡി എംആർ അജിത് കുമാർ അടക്കം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ട്. നികുതി സെക്രട്ടറിയാണ് റിപ്പോർട്ട്‌ നൽകിയത്. സർക്കാരിന് 75 കോടിയിലേറെ രൂപ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം
ജവാൻ ഉത്പാദനം നിലയ്ക്കാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് ബെവ്കൊ ഉദ്യോഗസ്ഥർ തന്നെയാണ്. മദ്യം നിറക്കുന്ന കുപ്പിക്കടക്കം ക്ഷാമം ഉണ്ടെന്ന കാര്യം നാലു തവണ അന്നത്തെ ബെവ്ക്കോ സിഎംഡിയയായിരുന്ന എംആർ അജിത് കുമാറിനെ അറിയിച്ചിട്ടും നടപടി എടുത്തിട്ടില്ലെന്ന് അന്വേഷണത്തിലും വ്യക്തമായി. ഉദ്യോഗസ്ഥലത്ത് സംഭവിച്ചത് വലിയ വീഴ്ച.

എക്സൈസ് മന്ത്രി ഉണ്ടായിട്ടും മദ്യ ഉത്പാദനം നിലച്ച വിവരം അറിയിച്ചില്ല . E ടെൻഡർ നടപടിക്രമങ്ങൾ തുടങ്ങാത്തതും മനപ്പൂർവമായ കാലതാമസം വരുത്താൻ ആണ്. ഇത് സ്വകാര്യ മദ്യ കമ്പനികളെ സഹായിക്കാനുള്ള നീക്കമാണോ എന്ന് സംശയം ഉണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.