27.6 C
Kollam
Monday 21st September, 2026 | 06:43:13 PM
Home News Kerala തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തുറന്നുപറഞ്ഞ് ഡോ. റോബിന്‍ രാധാകൃഷ്ണന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തുറന്നുപറഞ്ഞ് ഡോ. റോബിന്‍ രാധാകൃഷ്ണന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

മുന്‍ ബിഗ് ബോസ് താരവും ബിജെപിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അടുത്തിടെ ബിഗ് ബോസ് താരം വേദലക്ഷ്മി റോബിനെതിരെ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണവും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തുറന്നു പറഞ്ഞുകൊണ്ടുള്ള റോബിന്റെ പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തെറാപ്പി ആരംഭിച്ചു കഴിഞ്ഞതായും കുറച്ചു നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നും റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
”എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയിലൂടെയും, സുഖപ്പെടലിലൂടെയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ എന്നും പ്രതിബദ്ധനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here