27.9 C
Kollam
Friday 6th November, 2026 | 07:47:39 PM
Home News Breaking News ശരീരമാകെ പരിക്കുകള്‍, തലയില്‍ആന്തരിക രക്തസ്രാവം,കെട്ടിടത്തില്‍നിന്നു വീണിട്ടുപോലും ആശുപത്രിയില്‍ എത്തിച്ചില്ല, പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം

ശരീരമാകെ പരിക്കുകള്‍, തലയില്‍ആന്തരിക രക്തസ്രാവം,കെട്ടിടത്തില്‍നിന്നു വീണിട്ടുപോലും ആശുപത്രിയില്‍ എത്തിച്ചില്ല, പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം

Advertisement

കൊച്ചി. പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം.കുട്ടിയുടെ മരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. കുട്ടി അതിക്രൂരമായ മര്‍ദനത്തിനിരയായതായാണ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ രണ്ടാനച്ഛന്‍ അസം സ്വദേശിയായ മഹേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന്‍ ബിറ്റുപാന്‍ എന്ന മൂന്നുവയസ്സുകാരനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പെരുമ്പാവൂര്‍ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകള്‍ കണ്ടെത്തിയത്.

തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ദമ്പതികള്‍ തയ്യാറായില്ല. അയല്‍വാസികള്‍ ആവശ്യപ്പെട്ടിട്ടുപോലും അമ്മയോ രണ്ടാനച്ഛനോ കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. വല്ലത്തെ കെ.കെ. പ്ലൈവുഡ് എന്ന കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വര്‍. ഭാര്യയുടെ ആദ്യവിവാഹത്തിലെ രണ്ടുകുട്ടികള്‍ക്കൊപ്പമാണ് ഇയാള്‍ വല്ലത്തെ വാടകമുറിയില്‍ താമസിച്ചിരുന്നത്. മൂത്തയാള്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here