27 C
Kollam
Tuesday 15th September, 2026 | 12:07:38 AM
Home News Breaking News ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യമാണ്. 77 കോടിയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട നാളില്‍ മാത്രം വിറ്റത് 126.31 കോടിയുടെ മദ്യമാണ്.

‘കഴിഞ്ഞ വര്‍ഷം ഈ എട്ടു ദിവസം 694. 96 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയിരുന്നത്. 2025 ലെ ഉത്രാടം നാളില്‍ 137 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. അതില്‍ നിന്നും 10 കോടിയോളം രൂപയുടെ കുറവുണ്ട്.

അതേസമയം കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റ് വഴിയും മികച്ച മദ്യവില്‍പ്പനയുണ്ടായിട്ടുണ്ട്. ഉത്രാടനാളില്‍ 20 കോടി 35 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി എണ്ണൂറു രൂപയുടെ മദ്യമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റ് വഴി വിറ്റത്.