25.7 C
Kollam
Monday 21st September, 2026 | 12:09:26 AM
Home News Local കൊല്ലത്തുനിന്നും വാഹനം പാര്‍ക്കു ചെയ്ത് ട്രയിന്‍ പിടിക്കുന്നവര്‍ക്ക് വിനയായി പൊലീസ് നടപടി

കൊല്ലത്തുനിന്നും വാഹനം പാര്‍ക്കു ചെയ്ത് ട്രയിന്‍ പിടിക്കുന്നവര്‍ക്ക് വിനയായി പൊലീസ് നടപടി

കൊല്ലം. റെയിൽവേ സ്‌റ്റേഷന് സമീപമു ള്ള റോഡിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ ക്ക് പൊലീസ് പിഴ ചുമത്തി. റെയിൽവേ സ്‌റ്റേഷൻ – ചെമ്മാംമുക്ക് റോഡിലും ക്യുഎ സി റോഡിലും പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കാണ് പൊലീസ് പിഴയിട്ടത്. റെയിൽ വേ സ്‌റ്റേഷനിലെ മൾട്ടിലവൽ പാർക്കിങ് കേന്ദ്രത്തിൽ പാർക്ക് ചെയ്യാതെ റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാ ക്കുന്നുവെന്നാണ് പൊലീസ് പറയുന്ന കാരണം.

മൾട്ടിലവൽ പാർക്കിങ് മിക്കപ്പോഴും നിറഞ്ഞതിനാൽ അവിടെ പാർക്ക് ചെയ്യാൻ സ്ഥ‌ലം കിട്ടാതെ വരുന്നതോടെയാണ് റോഡിൽ പാർക്ക് ചെയ്യേണ്ടി വരുന്നതെന്ന് വാഹന ഉടമകൾ പറയുന്നു. ഈ റോഡുകളിൽ പാർക്ക് ചെയ്ത ശേഷം ദൂരെ സ്‌ഥലങ്ങളിൽ പോകുന്നവരാണ് മിക്കവരും.

റെയിൽവേ ക്വാർട്ടേഴ്സ് നിലനിന്നിരുന്ന സ്ഥലത്ത് നിർത്തിയിടുമ്പോൾ വാഹന ങ്ങൾക്ക് സുരക്ഷയില്ലാത്തതിനാലാണ് അവി ടെ പാർക്ക് ചെയ്യാൻ വാഹന ഉടമകൾ മടിക്കുന്നത്. കൊല്ലത്തുനിന്നും വാഹനം പാര്‍ക്കു ചെയ്ത് ട്രയിന്‍ പിടിക്കുന്നവര്‍ക്ക് നടപടി വന്‍ വിനയായിരിക്കയാണ്.