ശാസ്താംകോട്ട:ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ നടന്നു വന്ന ശാസ്താംകോട്ട ഉപജില്ലാ സ്കൂർ കലോത്സവം കൊടിയിറങ്ങി.ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടി ശൂരനാട് തെക്ക് പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.രണ്ടാം സ്ഥാനം ഗവ.എച്ച്.എസ്.എസ് പോരുവഴിക്കും മൂന്നാം സ്ഥാനം ഡോ.സി.ടി.ഇ.എം.ആർ.എച്ച്.എസ്.എസ് ശാസ്താംകോട്ടയ്ക്കും ലഭിച്ചു.
സമാപന സമ്മേളനം ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ബിന്ദു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.ജി ഭാർഗവൻ പിള്ള,അസൂറാ ബീവി,പി.നൂറുദ്ദീൻകുട്ടി,കൃഷ്ണലേഖ, അജിത ജി.എസ്,സജീന നജി,നിസാം ഒല്ലായി,പ്രതിഭാ രാജേഷ്,രഘുനാഥൻ പിള്ള.ലീന സഖറിയ,വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

മത്സര ഫലങ്ങൾ: എൽ.പി ജനറൽ വിഭാഗം –ഓവറോൾ വിജയികൾ -ഗവ.എൽ.പി.എസ് കണത്താർകുന്നം,ജി.എൽ.പി.എസ്. കിടങ്ങയം നോർത്ത്,ജി.എൽ.പി.എസ്. ശൂരനാട് നടുവിൽ,ജി.എൽ.പി.എസ് കോയിക്കൽഭാഗം,ജി.എൽ.പി.എസ്. മുതുപിലാക്കാട്,എസ്.പി.എം. യു.പി.എസ് ആയിക്കുന്നം,ജി.എൽ.പി.എസ് നെടിയവിള കുന്നത്തൂർ.രണ്ടാം സ്ഥാനം:ജി.എൽ.പി.എസ്. ഇഞ്ചക്കാട്,ജി.എൽ.പി.എസ് കമ്പലടി,ജി.എൽ.പി.എസ് പനപ്പെട്ടി .മൂന്നാം സ്ഥാനം –ജി.എച്ച്.എസ്.എസ്. പോരുവഴി,വിവേകാനന്ദ എൽ.പി.എസ്. കടമ്പനാട്,ജി.എൽ.പി.എസ്. കരിമ്പിൻപുഴ കുന്നത്തൂർ കിഴക്ക്,ജി.എൽ.പി.എസ് കോതപുരം,ഗവ.യുപിഎസ് ഇടക്കാട്.
യു.പി വിഭാഗം – ജനറൽ ഓവറോൾ ഫലം :ഒന്നാം സ്ഥാനം എൻ.എസ്.എൻ.പി.എം. യു.പി.എസ്,പതാരം,രണ്ടാം സ്ഥാനം വിവേകാനന്ദ എച്ച്.എസ് ഫോർ ഗേൾസ്,കടമ്പനാട്,മൂന്നാം സ്ഥാനം എസ്.എൻ.വി.ജി. യു.പി.എസ്, ഐവർകാല എച്ച് എസ് എസ് ജനറൽ വിഭാഗം – ഓവറോൾ ഫലം:ഒന്നാം സ്ഥാനം എസ്.എം.എച്ച്.എസ്,പതാരം,രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ്,പോരുവഴി,മൂന്നാം സ്ഥാനം ഡോ.സി.ടി.ഇ.എം.ആർ.എച്ച്.എസ്.എസ്, ശാസ്താംകോട്ട.
യു.പി വിഭാഗം – സംസ്കൃതം ഓവറോൾ ഫലം:ഒന്നാം സ്ഥാനം എൻ.എസ്.എൻ.എസ്.പി.എം. യു.പി.എസ്, പതാരം,രണ്ടാം സ്ഥാനം .വിജി.എസ്.എസ്.എ എച്ച്.എസ്.എസ്, നെടിയവിള,മൂന്നാം സ്ഥാനം ജെ.എം.എച്ച്.എസ്,ശാസ്താംകോട്ട.
എച്ച് എസ് വിഭാഗം – സംസ്കൃതം ഓവറോൾ ഫലം:ഒന്നാം സ്ഥാനം ജെഎംഎച്ച്എസ് ശാസ്താംകോട്ട,രണ്ടാം സ്ഥാനം വിജി.എസ്.എസ്.എ എച്ച്.എസ്.എസ്, നെടിയവിള കുന്നത്തൂർ,മൂന്നാം സ്ഥാനം വിവേകാനന്ദ എച്ച് എസ് ഫോൾ ഗേൾസ് കടമ്പനാട്.
എൽ.പി. അറബിക് വിഭാഗം – ഓവറോൾ ഫലം:ഒന്നാം സ്ഥാനം 8 സ്കൂളുകൾ പങ്കിട്ടു.ജിഎൽപിഎസ് പനപ്പെട്ടി,പിഎസ്പിറ്റിഎം എൽ പി എസ് ശൂരനാട്,എ എം എൽപിഎസ് മനക്കര,ജിഎച്ച് വിഎൽ പി എസ് ഉദയമുഗൽ,എസ് പി എം യുപിഎസ്
ആയിക്കുന്നം,ജിഎൽപിഎസ് ഇഞ്ചക്കാട്,ജിഎൽപിഎസ് കണത്താർകുന്നം,വിദ്യാധിരാജ മോഡൽ എൽപിഎസ് പള്ളിശേരിക്കൽ.രണ്ടാം സ്ഥാനം – 4 സ്കൂളുകൾ പങ്കിട്ടു. ഗവ.എസ്.കെ.വി. എൽ.പി.എസ്. പോരുവഴി,ജിഎൽ.പി.എസ് പെരുവിഞ്ച ശിവഗിരി,ജിഎൽ.പി.എസ് കമ്പലടി,ജി എൽ.പി.എസ് ശൂരനാട് നടുവിൽ.
മൂന്നാം സ്ഥാനം:വിവേകാനന്ദ എൽ.പി.എസ് കടമ്പനാട്.
യുപി അറബിക് വിഭാഗം:ഒന്നാം സ്ഥാനം -ടി.കെ.ഡി.എം..യു.പി.എസ്. ശുരനാട്,എൻ.എസ്.എൻ. എസ്.പി.എം. യു.പി.എസ് പതാരം.രണ്ടാം സ്ഥാനം:സെന്റ് തോമസ് യു.പി.എസ് ശൂരനാട്.മൂന്നാം സ്ഥാനം:ജെ.എം.എച്ച്.എസ്. ശാസ്താംകോട്ട.എച്ച് എസ് വിഭാഗം അറബിക് –ഒന്നാം സ്ഥാനം ഗവൺമെന്റ് എച്ച്.എസ്.എസ് പോരുവഴി,രണ്ടാം സ്ഥാനം ഇ.എസ്.എം. എച്ച്.എസ് പതാരം,മൂന്നാം സ്ഥാനം ജെ.എം. എച്ച്.എസ്. ശാസ്താംകോട്ട.
എച്ച് എസ് സംസ്കൃതം–ഒന്നാം സ്ഥാനം ജെ.എം. എച്ച്.എസ് ശാസ്താംകോട്ട,രണ്ടാം സ്ഥാനം വി.ജി.എസ്.എസ്. എച്ച്.എസ്.എസ്. നെടിയവിള കുന്നത്തൂർ.




























