28.6 C
Kollam
Thursday 5th November, 2026 | 05:54:25 PM
Home News Breaking News ചികിത്സയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തി യുവഡോക്ടറെ മർദിച്ചു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; മൂന്ന് ലക്ഷം രൂപയുടെ...

ചികിത്സയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തി യുവഡോക്ടറെ മർദിച്ചു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; മൂന്ന് ലക്ഷം രൂപയുടെ ഫോണുകളും കവർന്നു

Advertisement

കൊച്ചി: യുവഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നെടുക്കുകയും ചെയ്തെന്ന കേസിൽ നടി അതുല്യ ചന്ദ്ര അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
മർദനമേറ്റ ഡോക്ടറും അതുല്യ ചന്ദ്രയും സുഹൃത്തുക്കളാണ്. അമ്മയുടെ അനിയത്തിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അടിയന്തരമായി ഫ്ലാറ്റിലെത്തി ചികിത്സ നൽകണമെന്നും പറഞ്ഞാണ് അതുല്യ ഡോക്ടറെ വിളിച്ചുവരുത്തിയത്. തുടർന്ന് വൈകിട്ട് ആറരയോടെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലെ ഫ്ലാറ്റിലെത്തിയ ഡോക്ടർ അപ്രതീക്ഷിതമായ ആക്രമണത്തിനിരയാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here