25.7 C
Kollam
Sunday 20th September, 2026 | 10:24:38 PM
Home News Local കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ അജ്ഞാത യുവാവ് ശാസ്താംകോട്ടയില്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്നു

കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ അജ്ഞാത യുവാവ് ശാസ്താംകോട്ടയില്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്നു

ശാസ്താംകോട്ട. കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ അജ്ഞാത യുവാവ് വയോധികയുടെ മാല പൊട്ടിച്ച് കടന്നു. പള്ളിശേ രിക്കൽ തെക്കേ തേവാനത്ത് വീ ട്ടിൽ സരസ്വതിയമ്മ (80)യുടെ ഒന്നര പവൻ സ്വർണമാലയാണ് കവർന്നത്. ഉച്ചയ്ക്ക് 12.30നാണ് സംഭവം. വീടിനോട് ചേർന്നു കടയാണ്.

സരസ്വതിയമ്മയും ഭർത്താവും ബന്ധുവിനെകാണാൻ മൈനാഗപ്പള്ളിയിൽ പോകാൻ തയാറെടുക്കുകയായിരുന്നു. ഇതി നിടെ മഴക്കോട്ട് ധരിച്ചെത്തിയ യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി അകത്തേക്ക് തിരിഞ്ഞ സമയത്താണ് മാല പൊട്ടിച്ചത്. പെട്ടെന്ന് മാലയിൽ പിടിച്ചെങ്കിലും താലി അടങ്ങുന്ന ചെറിയൊരു ഭാഗം മാത്രമാണ് കിട്ടിയത്. മാല പൊട്ടിച്ച യുവാവ് പുറത്തു കാത്തു നിന്ന സഹായിക്കൊപ്പം ബൈക്കിൽ രക്ഷപ്പെട്ടു. പൊലീസിൽ പരാതി നൽകി.