Home News Breaking News പി എസ് സി പരീക്ഷാ ക്രമക്കേട് : ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പി എസ് സി പരീക്ഷാ ക്രമക്കേട് : ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ ഉണ്ടായ പി എസ് സിയിൽ നടന്ന ഗുരുതര ക്രമക്കേടിൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ചുണ്ടായ ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.

സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ), പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ് എന്നീ മൂന്ന് പ്രധാന തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിലാണ് അട്ടിമറി കണ്ടെത്തിയത്. പരീക്ഷയുടെ 100 മാർക്കിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ (9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ) മൂല്യനിർണയം നടത്താതെയാണ് പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതും.