Home News Breaking News ലോകകപ്പിൽ കാനഡ പ്രീ ക്വാർട്ടറിൽ

ലോകകപ്പിൽ കാനഡ പ്രീ ക്വാർട്ടറിൽ

Advertisement

ഡാലസ്‌: ലോകകപ്പ്‌ ഫുട്‌ബോളിൽ ആതിഥേയരായ കാനഡ പ്രീ ക്വാർട്ടറിൽ കടന്നു. പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്കയെ പരിക്ക് സമയത്ത് നേടിയ ഏക ഗോളിനാണ് മറികടന്നത്. സ്റ്റീഫൻ എസ്‌റ്റാക്വിയോ വിജയഗോൾ നേടി. അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിയുടെ ഗോളടി തുടരുന്നു. ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന കളിയിൽ ജോർദാനെതിരെ പകരക്കാരനായി ഇറങ്ങിയാണ്‌ ലക്ഷ്യം കണ്ടത്‌. ഫ്രീകിക്കിലൂടെ ഇ‍ൗ ലോകകപ്പിലെ ഗോൾനേട്ടം ആറെണ്ണമാക്കി ഉയർത്തി. ലോകകപ്പിലാകെ 19 ഗോളായി. രണ്ടാമതുള്ള ഫ്രഞ്ച്‌ താരം കിലിയൻ എംബാപ്പെയ്‌ക്കുള്ളത്‌ 16 ഗോൾ. കളിയിൽ അർജന്റീന ജോർദാനെ 3–1ന്‌ തോൽപ്പിച്ചു. ജൂലൈ നാലിന്‌ നവാഗതരായ കേപ്‌ വെർദെയുമായാണ്‌ നിലവിലെ ചാന്പ്യൻമാരുടെ നോക്ക‍ൗട്ട്‌ പോരാട്ടം.

ഗ്രൂപ്പ്‌ ഘട്ടത്തിലെ 72 മത്സരങ്ങൾ പൂർത്തിയായി. 32 ടീമുകൾ നോക്ക‍ൗട്ടിലേക്ക്‌ കടന്നു. 16 പേർ പുറത്തായി. പത്ത്‌ ടീമുകൾ മത്സരിച്ച ആഫ്രിക്കൻ മേഖലയിൽനിന്ന്‌ ഒന്പതുപേരും നോക്ക‍ൗട്ടിൽ കടന്നത്‌ ലോകകപ്പ്‌ ചരിത്രത്തിലെ സുവർണനിമിഷമായി. അഞ്ച്‌ തവണ ജേതാക്കളായ ബ്രസീൽ നോക്ക‍ൗട്ടിൽ തിങ്കളാഴ്‌ച ഏഷ്യൻ കരുത്തായ ജപ്പാനുമായി കളിക്കും. ചൊവ്വ പുലർച്ചെ ജർമനി പരാഗ്വായ്‌യെയും രാവിലെ നെതർലൻഡ്‌സ് മൊറോക്കോയെയും നേരിടും. അവസാന ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങളിൽ ഇംഗ്ലണ്ട്‌ പാനമയെയും (2–0) ക്രൊയേഷ്യ ഘാനയെയും (2–1) തോൽപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ കൊളംബിയ ഗോളടിപ്പിച്ചില്ല (0–0). ഓസ്‌ട്രിയ–അൾജീരിയ ആവേശപ്പോരാട്ടം 3–3നാണ്‌ അവസാനിച്ചത്‌. ഇതോടെ ഇറാൻ നോക്ക‍ൗട്ട്‌ കാണാതെ മടങ്ങി. ​

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here