30.2 C
Kollam
Tuesday 8th September, 2026 | 02:43:02 PM
Home News Local പടവുകൾ വിദ്യാർത്ഥികളെ അനുമോദിച്ചു

പടവുകൾ വിദ്യാർത്ഥികളെ അനുമോദിച്ചു

ചവറ. വികാസ് കലാ സാംസ്കാരിക സമിതിയുടെ പരി|പാടി പടവുകൾ സമാപിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു ഫുൾ എപ്ലസ് വിജയികളെ അനുമോദിച്ചു. തെരഞ്ഞെടുത്ത നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ എൻഡോവ്മെന്റുകളും വിതരണം ചെയ്തു.
ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.


ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ഐ ആർ.ഇ ജനറൽമാനേജർ ഉദ്ഘാടനം ചെയ്തു.
കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ കൊമേഴ്സ് വകുപ്പ് മേധാവി ഡോ.ബിജു ടെറൻസ് മോട്ടിവേഷൻ ക്ലാസ്സെടുത്തു. ഐ.ആർ.ഇ ഡപ്യൂട്ടി ജനറൽ മാനേജർ ഭക്ത ദർശൻ, വികാസ് പ്രസിഡന്റ് ശ്രീജേഷ് വി, കൺവീനർ എസ്. രാജൻ പിള്ള, സെക്രട്ടറി എസ്. രാഗേഷ് എന്നിവർ സംസാരിച്ചു.