Home News Local മൺറോത്തുരുത്തിലെ ട്രെയിൻ സ്റ്റോപ്പുകൾ തിരികെ നൽകാതെ റെയിൽവേ

മൺറോത്തുരുത്തിലെ ട്രെയിൻ സ്റ്റോപ്പുകൾ തിരികെ നൽകാതെ റെയിൽവേ

Advertisement

മൺറോ തുരുത്ത്. മിക്ക സ്റ്റേഷനുകളിലും മൺറോത്തുരുത്തിലെ ട്രെയിൻ സ്റ്റോപ്പുകൾ തിരികെ നൽകാതെ റെയിൽവേകോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ്‌  പുനഃ സ്ഥാപിച്ചെങ്കിലും, മൺറോ ത്തുരുത്തിലെ യാത്രക്കാരുടെ കാത്തിരിപ്പ്  ഇപ്പോഴും തുടരുകയാണ്.16327,16328 മധുര – ഗുരുവായൂർ -മധുര എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പാണ്, അഞ്ചു വർഷം കഴിഞ്ഞിട്ടും തിരികെ നൽകാത്തത്.

രണ്ടു പതിറ്റാണ്ടിനിടെ  രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പാണ് ഇവിടെ നഷ്ടപ്പെട്ടത്. 1980ൽ ചെങ്ങന്നൂരിനും കൊല്ലത്തിനുമിടയിൽ മലബാർ എക്സ്പ്രസിന് ആദ്യ സ്റ്റോപ്പ്‌ ലഭിച്ച സ്റ്റേഷനാണ് മൺറോത്തുരുത്ത്.പ്ലാറ്റ്ഫോ മുകളുടെ സമീപം തോട് ഒഴുകുന്ന കാരണം പറഞ്ഞ് 20 വർഷം മുമ്പ് അത് നിർത്തലാക്കിയതിനു പുറമെയാണ്, കോവിഡിന്റെ പേരിൽ മധുര – ഗുരുവായൂർ-മധുര എക്സ്പ്രസിന്റെ  സ്റ്റോപ്പ്  കൂടി   റദ്ദാക്കിയത്.

സീറോ ബേസ്ഡ് ടൈം ടേബിൾ പ്രകാരം പരമാവധി സ്റ്റോപ്പുകൾ ഒഴിവാക്കാനാണ് സ്റ്റോപ്പ്‌ ഒഴിവാക്കിയതെന്നാണ് ചീഫ് ട്രാൻസ്‌പോർട്ടേഷൻ മാനേജർ അന്ന് പറഞ്ഞത് . 518 കി. മീറ്റർ ദൂരത്തിലോടുന്ന ട്രെയിന്  57   സ്റ്റോപ്പുള്ളപ്പോഴാണ് റെയിൽവേ ഈ  വിചിത്ര നിലപാട് സ്വീകരിച്ചത്.അതിനു ശേഷം ചെറിയനാട്, പെരിനാട്, കുറി   സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ്‌  അനുവദിക്കുകയും ചെയ്തു.

നിലപാടിലെ ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി  റെയിൽവേ
മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും  സോണൽ, ഡിവിഷണൽ അധികൃതർക്കും നേരിട്ട് നിവേദനം നൽകിയെങ്കിലും ഇതുവരെയും അനുകൂല തീരുമാനമുണ്ടായില്ല.എറണാകുളത്തിനും മധുരയ്ക്കുമിടയിൽ മൺറോത്തു രുത്തിലും ഓച്ചിറയിലും മാത്രമാണ് ഇനി  സ്റ്റോപ്പ്‌ തിരികെ നൽകാനുള്ളത്.

30 ലക്ഷം രൂപയോളം വാർഷിക ടിക്കറ്റ് വരുമാനമുള്ള മൺറോത്തു രുത്ത്, കേരളത്തിലെ ഏറ്റവും തിരക്കേറിയ ടൂറിസം കേന്ദ്രമായി വളരുകയാണ്. തമിഴ് നാട്ടിൽ നിന്നാണ് ഇവിടെ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത്.
വിഷയം അടിയന്തരമായി പരിശോധിച്ച്, ഗുരുവായൂർ – മധുര – ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ്‌  അടിയന്തരമായി പുനഃ സ്ഥാപിക്കണമെന്ന്  ദ് കോസ് പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ  അധികൃതരോട്  വീണ്ടും ആവശ്യപ്പെട്ടു.

യോഗത്തിൽ എസ്. സോമരാജൻ, പി. വിനോദ്, കിടങ്ങിൽ മഹേന്ദ്രൻ, എൻ. അംബുജാക്ഷ പണിക്കർ, വി. എസ്. പ്രസന്നകുമാർ,ഡി. ശിവ പ്രസാദ്, എ. കെ. സഹജൻ, കളത്തറ ശാന്തകുമാർ എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here