27.4 C
Kollam
Sunday 6th September, 2026 | 10:40:04 PM
Home News Local കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യ ധ്വംസനത്തിന് എതിരേ പടിഞ്ഞാറേകല്ലട കോൺഗ്രസ് മണ്ഡലംകമ്മിറ്റി പ്രകടനം

കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യ ധ്വംസനത്തിന് എതിരേ പടിഞ്ഞാറേകല്ലട കോൺഗ്രസ് മണ്ഡലംകമ്മിറ്റി പ്രകടനം

പടിഞ്ഞാറേകല്ലട. കോൺഗ്രസ് മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ Neet പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്ത വിദ്ദ്യാർത്ഥികളേയും യുവാക്കളേയും ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയേയും കോൺഗ്രസ്സ് നേതാക്കളേയും അറസ്റ്റ് ചെയ്തതിലും, കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യ ധ്വംസനത്തിന് എതിരേയും മണ്ഡലം പ്രസിഡൻ്റ് R. കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ തോട്ടത്തിൽ കടവിൽ നിന്നും കടപുഴവരെ പ്രതിഷേധ പ്രകടനം നടത്തി.

കോൺഗ്രസ്സ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും , പഞ്ചായത്ത് മെമ്പർമാരും വാർഡ് ബൂത്ത് പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു ,സുരേഷ് ചന്ദ്രൻ ഉത്ഘാടനം ചെയ്യുകയും കടപുഴ മാധവൻ പിള്ള, ജോൺ പോൾ സ്റ്റഫ്, ശിവാനന്ദൻ, സുഖ്രഹ്മണ്യൻ, കുന്നിൽ ജയകുമാർ കലാധരൻ പിള്ള, ഷീജ, ഷൈലജ, ഗിരിജ, പ്രീതാ പ്രസാദ് , ഫിലിപ്പ് കുട്ടി, സെബാസ്റ്റിൻ നിയാസ്, ജോസ്, ആരോമൽ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു കോയിക്കൽ ഭാഗം വാർഡ് പ്രസിഡൻ്റ് ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.