26.1 C
Kollam
Wednesday 16th September, 2026 | 07:02:25 AM
Home News Local ലോക വയോജന പീഡന വിരുദ്ധ ദിനാചരണം

ലോക വയോജന പീഡന വിരുദ്ധ ദിനാചരണം

ചവറ .ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ, വികാസ് കലാസാംസ്കാരിക സമിതി, ഭരണിക്കാവിൽ വച്ച് ലോക വയോജന പീഡന വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.കൊല്ലം DLSA സെക്രട്ടറി, സബ് ജഡ്ജ് രേഖ ലോറിയൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിയ ജോൺ അധ്യക്ഷത വഹിച്ചു സുമ ബാബു ( വികാസ് വയോജന അയൽക്കൂട്ട പ്രസിഡന്റ്‌ ) സ്വാഗതം ആശംസിച്ചു, വാർഡ് മെമ്പർമാരായ ലോയിഡ്. L, ഉഷ വിജയൻ,വിജയകുമാരി, സുശീല എന്നിവർ ആശംസകൾ അറിയിച്ചു.

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഡ്വക്കേറ്റ് അഡ്വ. ബുഷ്റ. ജെ.വയോജനങ്ങൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. വയോജനങ്ങളുടെ ആശങ്കകൾ വേദിയിൽ പങ്കുവച്ചു. ജില്ലമിഷൻ സ്റ്റാഫുകൾ ആയ രശ്മി, ഷജില, രാഖി, വയോജന ആനിമേറ്റർ ലെനോറ എന്നിവരും, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങളും, പാര ലീഗൽ വോളണ്ടിയർമാരും, പങ്കെടുത്തു. വയോജനങ്ങളുടെ നിറസാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഭരണിക്കാവ് വാർഡ്.സി.ഡി.എസ് അംഗമായ ഷീബ കൃതജ്ഞത പറഞ്ഞു.