26.5 C
Kollam
Wednesday 16th September, 2026 | 08:10:17 AM
Home News Local എസ് സേതുനാഥ് ബഹുമുഖ വ്യക്തിത്വം

എസ് സേതുനാഥ് ബഹുമുഖ വ്യക്തിത്വം


ശാസ്താംകോട്ട: എസ്. സേതുനാഥൻബഹുമുഖവ്യക്തിത്വമായിരുന്നു വെന്ന് കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ പറഞ്ഞു. കുന്നത്തൂർ നിയോജക മണ്ഡലത്തിലും പ്രത്യോകിച്ച് മൺറോതുരുത്ത് പഞ്ചായത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാസ്ക്കാരിക,ജീവകാരുണ്യ, കാർഷിക മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. വള്ളംകളിയുടെ നേതൃനിര പ്രവർത്തകൻ,കൊഞ്ച് കൃഷിയിലെസംസ്ഥാന അവാർഡ് ജേതാവ് , കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്,യു.ഡി.എഫ് ചെയർമാൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം നിറഞ്ഞ് നിന്നു. ശാസ്താം കോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടത്തിയ എസ്. സേതുനാഥൻ അനുസ്മരണസമ്മേളനംഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയിരുന്നു
എം.വി.ശശികുമാരൻ നായർ. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

ഡി സി.സി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ് അനുസ്മരണ പ്രഭാഷണം നടത്തി. ജയൻ ഐശ്വര്യ, ഷിബുമൺറോ, മിനി സൂര്യകുമാർ ,എൻ.എസ്. മനോജ് ,എം.വൈ. നിസാർ , ഡോ.പി.ആർ. ബിജു, സൈറസ് പോൾ, എൻ.സോമൻ പിള്ള , കെ. നകുലരാജൻ,അമ്യത പ്രിയ, എസ്.ബീനകുമാരി, ഡേവിഡ് ലൂക്കോസ്, കെ.കെ. വിജയധരൻ , മഠത്തിൽ സുബയർ കുട്ടി, ജലാൽ മൈനാഗപ്പള്ളി, ജെ.സരോജാക്ഷൻ, കെ.പി. അൻസർ, ടി. ടാർ വിൻ, ജി. ഗീവർഗ്ഗീസ്, അബ്ദുൽ സലാം പോരുവഴി , കെ.പി. ജലാൽ, പ്രമീള പ്രകാശ്, തങ്കച്ചൻ ആറ്റ് പുറം, എൻ.ശിവാനന്ദൻ , കെ.എസ്. കിരൺ തുടങ്ങിയവർ പ്രസംഗിച്ചു