Advertisement
എറണാകുളം. ചങ്ങമ്പുഴ നഗറിലെ പൂട്ടിയിട്ട വീട്ടിൽ നിന്ന് നാലര പവൻ സ്വർണം കവർന്ന പ്രതികളെ ആലപ്പുഴയിൽ നിന്ന് പിടികൂടി.
മോഷ്ടാവിനെയും കവർന്ന സ്വർണാഭരണങ്ങൾ പണയം വയ്ക്കാൻ സഹായിച്ച കൂട്ടുപ്രതിയെയുമാണ്
കളമശ്ശേരി പോലീസ് പിടികൂടിയത്.
മധ്യപ്രദേശ് സ്വദേശിയായ ധൻരാജ് യാദുവംശി, ആലപ്പുഴ കലവൂർ സ്വദേശി ശ്യാംകുമാർ കെ.യു.
എന്നിവരാണ് പോലീസ് പിടിയിലായത്. റിമാൻഡ് ചെയ്ത പ്രതികളെ കാക്കനാട്ടുള്ള ജില്ലാ ജയിലിലേക്ക് മാറ്റി.
































