29.4 C
Kollam
Monday 16th November, 2026 | 01:18:02 PM
Home News Breaking News ചര്‍ച്ചക്ക് വളര്‍മതിയെ കണ്ട് അനുമതി വാങ്ങി പൊലീസ്

ചര്‍ച്ചക്ക് വളര്‍മതിയെ കണ്ട് അനുമതി വാങ്ങി പൊലീസ്

Advertisement

തിരുവനന്തപുരം. LPST ഉദ്യോഗാർത്ഥികളുമായുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വളർമതിയെ കണ്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി ആർ കൃഷ്ണ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനുമായി വളർമതി ഫോണിൽ സംസാരിച്ചു. ചർച്ചയ്ക്ക് പങ്കെടുക്കുന്നതിന് വേണ്ടി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വളർമതി ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ച് തുടങ്ങി. ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രതികരിച്ചു.

ആശുപത്രിയിൽ എത്തിയാണ് സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി ആർ കൃഷ്ണ വളർമതിയെ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് കണക്ട് ചെയ്തു. ചർച്ചയ്ക്ക് സന്നദ്ധ അറിയിച്ചു.

നിലവിൽ വളർമതിയുടെ ആരോഗ്യനില മെച്ചപെടണം. ചർച്ചയ്ക്ക് സർക്കാർ തയ്യാർ ആണെന്നും സമയം അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു എന്ന വാർത്ത മാത്രമാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥർ നേരിൽ കണ്ടിരുന്നു എന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. നിലവിൽ ഔദ്യോഗികമായിട്ടുള്ള ഉറപ്പു കിട്ടിയതിന് പിന്നാലെ ഇന്ന് തീരുമാനിച്ചിരുന്ന തലമുണ്ഡനം ചെയ്തു കൊണ്ടുള്ള പ്രതിഷേധത്തിൽ നിന്നും തൽക്കാലം സമരസമിതി പിന്മാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here