26.7 C
Kollam
Wednesday 23rd September, 2026 | 09:36:31 AM
Home News Breaking News ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കുമളി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി പൂപ്പാറ സ്വദേശി പി വി വിജയന്‍ (47) ആണ് ചക്കക്കൊമ്പന്‍ എന്ന കൊമ്പന്റെ ആക്രമണത്തില്‍ മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൃഷിയിടത്തില്‍ കാവല്‍ ഇരുന്ന ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് ചക്കക്കൊമ്പന്‍ വിജയനെ ആക്രമിച്ചത്. നാലുമാസത്തിനിടെ നാലാമത്തെയാള്‍ക്കാണ് പൂപ്പാറയില്‍ ഇത്തരത്തില്‍ കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത്.

ചക്കക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവാണ്. ചക്കക്കൊമ്പന്‍ ആണ് വിജയനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here