26.7 C
Kollam
Wednesday 23rd September, 2026 | 09:35:55 AM
Home News Breaking News ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണം ഇന്ന്

ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണം ഇന്ന്

ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന് നാടൊരുങ്ങി. ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ ആഘോഷങ്ങള്‍ ഇന്ന് നടക്കും. ഓണാട്ടുകരയുടെ കാര്‍ഷിക പാരമ്പര്യത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും പ്രതീകമായ കാളകെട്ടും കെട്ടുകാഴ്ചകളും ആഘോഷത്തിന് മാറ്റുകൂട്ടും. ഇത്തവണ 182 കെട്ടുകാളകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേര്‍ച്ചയായി എത്തുന്നവ ഉള്‍പ്പെടെ 200-ലധികം കെട്ടുകാഴ്ചകള്‍ പടനിലത്ത് എത്തുമെന്നാണ് ക്ഷേത്ര ഭരണസമിതി അറിയിച്ചിരിക്കുന്നത്.
ഓച്ചിറ 28-ാം ഓണാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഘോഷത്തോടനുബന്ധിച്ച് ദേശീയപാത-66ല്‍ രാവിലെ ആറുമുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് കായംകുളം-ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ്-ശാസ്താംകോട്ട വഴിയും ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് കരുനാഗപ്പള്ളി തീരദേശ റോഡ് അഴീക്കല്‍ വഴിയും യാത്ര ക്രമീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിശ്വാസികളും സന്ദര്‍ശകരും എത്തുന്നതിനാല്‍ ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here