തിരുവനന്തപുരം. ശബരിമലയിലെ അരവണ, അപ്പം ലഭ്യതയിൽ കുറവ് വന്ന സംഭവം ദേവസ്വം മന്ത്രി മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ആശങ്ക ഹൈക്കോടതി ധരിപ്പിക്കാനാണ് ദേവസ്വം വകുപ്പിന്റെ നിക്കം . കഴിഞ്ഞദിവസം പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ ശബരിമലയിലെ മാലിന്യ സംസ്കരണത്തിൽ തീരുമാനം ഉണ്ടാകാത്തതും മണ്ഡലകാല പൂജയ്ക്ക് മുന്നോടിയായിട്ടുള്ള ക്രമീകരണങ്ങൾ നടത്താത്തതിലും ജില്ലാ ഭരണകൂടം ആശങ്ക അറിയിച്ചിരുന്നു.
ഇതും കൂടി കണക്കിലെടുത്താണ് ശബരിമലയിലെ വിഷയം മുഖ്യമന്ത്രിയെ അറിയിക്കുക. മണ്ഡലകാല വിളക്കിന് മുന്നോടിയായിട്ടുള്ള പ്രവർത്തനങ്ങളുടെ ദേവസ്വം ബോർഡിലെ ഓഫീസ് ഫയലുകൾ മന്ദഗതിയിൽ നീങ്ങുന്നതും മറ്റൊരു പ്രതിസന്ധിയാണ്. ശബരിമല മണ്ഡലവിളക്ക് സമയത്ത് വീഴ്ചകൾ സംഭവിച്ചാൽ സർക്കാരിന്മേൽ പഴി വരാതിരിക്കാനാണ് മുൻകൂട്ടി ഹൈക്കോടതിയെ അറിയിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ദേവസ്വം മന്ത്രി വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കുന്നത് .
































