29.9 C
Kollam
Thursday 10th September, 2026 | 05:19:42 PM
Home News Kerala അടൂർ മണക്കാലയിൽ സി പി എമ്മിന്റെ യുവജന വിദ്യാർഥി സംഘടനാ പ്രവർത്തകർ ഏറ്റുമുട്ടി

അടൂർ മണക്കാലയിൽ സി പി എമ്മിന്റെ യുവജന വിദ്യാർഥി സംഘടനാ പ്രവർത്തകർ ഏറ്റുമുട്ടി

പത്തനംതിട്ട. അടൂർ മണക്കാലയിൽ സി പി എമ്മിന്റെ യുവജന വിദ്യാർഥി സംഘടനാ പ്രവർത്തകർ ഏറ്റുമുട്ടി.എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം.എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. കടമ്പനാട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ആക്രമണം.

മണക്കാലയിൽ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിനിടയിലാണ് കാറിൽ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്.മർദ്ദനമേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ. ആക്രമിച്ചവരെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ സംഭവവുമായി ഡിവൈഎഫ്ഐക്ക് ബന്ധവുമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു