29.9 C
Kollam
Thursday 10th September, 2026 | 04:17:55 PM
Home News Kerala ഹരിപ്പാട് തുണിക്കടയ്ക്ക് പാര്‍ക്കിംങ് ഗ്രൗണ്ട് ഉണ്ടാക്കാന്‍ ഒറ്റമുറിക്കട ഗുണ്ടകളെ നിർത്തി തകർത്ത് അക്രമം

ഹരിപ്പാട് തുണിക്കടയ്ക്ക് പാര്‍ക്കിംങ് ഗ്രൗണ്ട് ഉണ്ടാക്കാന്‍ ഒറ്റമുറിക്കട ഗുണ്ടകളെ നിർത്തി തകർത്ത് അക്രമം

ആലപ്പുഴ. ഹരിപ്പാട് ഒറ്റമുറിക്കട ഗുണ്ടകളെ നിർത്തി തകർത്ത് അക്രമം.ശ്രീവത്സം ടെക്സ്റ്റൈൽസ് മാനേജ്മെൻറ് നേതൃത്വത്തിലാണ് കടമുറി പൊളിച്ചത്.കടയിലുണ്ടായിരുന്ന പണവും സ്വർണവും അടക്കം മോഷണവും പോയി.ശ്രീവത്സം ടെക്സ്റ്റൈൽസിന് പാർക്കിംഗ് ലഭിക്കാൻ തടസ്സമായിരുന്ന കടമുറിയാണ് ഉടമപോലും അറിയാതെ രാത്രിയിൽ പൊളിച്ചു നീക്കിയത്.

കട ഉടമ വിവരം നാട്ടുകാരോട് പറഞ്ഞതോടെ പൊതുപ്രവർത്തകർ അടക്കം കടയിൽ കയറി പ്രതിഷേധിച്ചു.ഇന്ന് രാവിലെ തീരുമാനം ഉണ്ടായില്ലെങ്കിൽ ഹരിപ്പാട് ശ്രീവത്സം ടെക്സ്റ്റൈൽ തുറക്കാൻ അനുവദിക്കില്ല എന്നാണ് പൊതുപ്രവർത്തകരുടെ നിലപാട്.