26.6 C
Kollam
Sunday 13th September, 2026 | 03:15:40 AM
Home News Kerala അടൂരിൽ മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

അടൂരിൽ മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

അടൂര്‍. മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. അനീഷാ മോൾ എന്ന ബസ്സിലെ ഡ്രൈവർ രാജേഷാണ് പിടിയിലായത്. അപകടകരമായി ബസ്സ് ഓടിച്ചതിന് നാട്ടുകാർ തടഞ്ഞുവച്ചു പോലീസിനെ വിളിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായ് സ്ഥിരീകരിച്ചു.

അപകടകരമായി വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട ചിലരാണ് വണ്ടി തടഞ്ഞത്. വണ്ടി ഓടിച്ചിരുന്നെങ്കില്‍ ഉറപ്പായും അപകടമുണ്ടാക്കിയേനേ എന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ചും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചും ബസ് ഓടിക്കുന്നത് മേഖലയില്‍ പതിവാണെന്ന് പരാതിയുണ്ട്.