25.6 C
Kollam
Tuesday 18th August, 2026 | 10:06:43 AM
Home News Breaking News രണ്ട് കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ നെടുമ്പാശേരിയില്‍ കസ്റ്റംസിന്റെ പിടിയില്‍

രണ്ട് കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ നെടുമ്പാശേരിയില്‍ കസ്റ്റംസിന്റെ പിടിയില്‍

കൊച്ചി.വിദേശത്ത് നിന്ന് കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ നെടുമ്പാശേരിയില്‍ കസ്റ്റംസിന്റെ പിടിയില്‍. തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ റിഫ്‌നാസ് ഹമീദ്, ഭാര്യ ജനോഫര്‍ ബീവി എന്നിവരാണ് പിടിയിലായത്. ഒന്നേകാല്‍ കിലോയിലേറെ സ്വര്‍ണം കുഴമ്പുരൂപത്തിലാക്കിയായിരുന്നു കടത്ത്. ഇരുവരും ധരിച്ചിരുന്ന പാന്റിന്റെ അരപ്പട്ടയ്ക്കുള്ളിലാണ് പ്ലാസ്റ്റിക് പായ്ക്കറ്റിനുള്ളിലാക്കി സ്വര്‍ണം ഒളിപ്പിച്ചത്.

സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പുലര്‍ച്ചെ ദുബായിയില്‍ നിന്നുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയിലെത്തിയത്. ഇവിടെവെച്ച് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശമെന്നാണ് വിവരം. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണക്കടത്ത് എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.