27 C
Kollam
Thursday 15th October, 2026 | 04:00:28 AM
Home News Breaking News നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ തുടരും

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ തുടരും

കൊച്ചി.നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ തുടരും. ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. പള്‍സര്‍ സുനിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

നടിക്കെതിരായ ആക്രമണം അതിക്രൂരമായ കുറ്റകൃത്യമാണ്. കുറ്റം തെളിയുന്നതുവരെ നിരപരാധിയെന്ന ആനുകൂല്യം പ്രതിക്ക് ലഭിക്കില്ല. ശിക്ഷ മരവിപ്പിക്കാന്‍ തക്കതായ കാരണങ്ങളില്ല എന്നും കോടതി നിരീക്ഷിച്ചു. ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്നു എന്നത് ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണ സാഹചര്യമല്ല എന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി