27.7 C
Kollam
Sunday 30th August, 2026 | 09:47:23 PM
Home News Kerala സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിന് തമിഴ്‌നാട് സ്വദേശികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിന് തമിഴ്‌നാട് സ്വദേശികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് തമിഴ്‌നാട് സ്വദേശികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. കുറയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലി കൂട്ടുപ്രതികളായ 17 വയസ്സുള്ള രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്.

നോര്‍ത്ത് ക്ലിപ്പ് നടപ്പാതയില്‍ തഞ്ചാവൂര്‍ സ്വദേശി സുദര്‍ശന്‍ (19)ന് ആണ് തിങ്കളാഴ്ച രാത്രി 11 മണിക്ക് കുത്തേറ്റത്. സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് പ്രകോപന കാരണം. വാക്കേറ്റത്തിനൊടുവില്‍ പ്രതികള്‍ 19 കാരനെ കുത്തുകയായിരുന്നു. 17 വയസ്സുകാര്‍ക്കെതിരെ ജുവനെയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.