26.8 C
Kollam
Tuesday 8th September, 2026 | 08:46:17 AM
Home News Breaking News രണ്ട് കോടിയോളം രൂപയുടെ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ

രണ്ട് കോടിയോളം രൂപയുടെ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി. വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട.രണ്ട് കോടിയോളം രൂപയുടെ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ.കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടി പൊയിൽ (36) ആണ് രണ്ടു കോടി രൂപയോളം വില വരുന്ന സ്വർണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിൽ പ്രത്യേകമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്

അബുദാബിയിൽ നിന്ന് എത്തിയ യാത്രകാരനാണ് പിടിയിലായത്. 1246.23 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടിച്ചെടുത്തു